• Affiliated to University of Kerala
  • Managed by Sree Sankara Trust, Perumbavoor

News Details

image
2024-08-27

സിവില്‍ സര്‍വ്വീസസ് ഓറിയന്‍റേഷന്‍ ക്ലാസ്സ്


സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ IPM IAS Academy യുടെ സഹകരണത്തോടെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സിവില്‍ സര്‍വ്വീസസ് ഓറിയന്‍റേഷന്‍ ക്ലാസ്സ് കോളേജ് സെമിനാര്‍ ഹാളില്‍  സംഘടിപ്പിച്ചു. സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഭരത് സാബു സ്വാഗതം ആശംസിച്ചു. കോളേജ് പ്രിന്‍സിപ്പലില്‍ ഡോ.രമ്യ പി.ഡി ക്ലാസ്സ് ഉദ്ഘാടനം ചെയ്യുകയും ഓഫീസ് സൂപ്രണ്ട് ശ്രീ. ജി. സുരേഷ് കുമാര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. IPM IAS Academy Head ശ്രീ.ഗൗതമന്‍ ക്ലാസ്സുകള്‍ നയിച്ചു. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി അനഘ.ജി നന്ദി അറിയിച്ചു. 




Read All News